ചുരം പാതയിലെ കൊടുംവളവ് നിവർത്തൽ പദ്ധതി യാഥാർഥ്യത്തിലേക്ക്

കൽപ്പറ്റ: താമരശ്ശേരി ചുരത്തിലെ ആറ്,ഏഴ്,എട്ട് വളവുകൾ വീതി കൂട്ടി ഗതാഗതകുരുക്കും തടസങ്ങളും ഒഴിവാക്കാൻ ദേശീയപാത വിഭാഗം തയ്യാറാക്കിയ കൊടുംവളവ് നിവർത്തൽ പദ്ധതി യാഥാർഥ്യത്തിലേക്ക് കടക്കുകയാണെന്ന് അഡ്വ. ടി സിദ്ധിഖ് എം എൽ എ അറിയിച്ചു. 37 കോടി രൂപയുടെ പ്രസ്തുത പദ്ധതിയുടെ ടെണ്ടർ കഴിഞ്ഞ ദിവസമാണ് ഓപ്പൺ ചെയ്തത്. നാലുപേർ പങ്കെടുത്ത ടെണ്ടർ നടപടികളുടെ സാമ്പത്തിക സാങ്കേതിക പരിശോധനയിലേക്ക് ഡിപ്പാർട്ടുമെന്റ് കടക്കുകയാണ്. ഇതിന് ശേഷം ബന്ധപ്പെട്ട കമ്മിറ്റികളുടെ അംഗീകാരം കൂടി കിട്ടിക്കഴിഞ്ഞാൽ ഉടൻ പ്രവർത്തി ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദിനേന 25000 ത്തോളം വാഹനങ്ങൾ സഞ്ചരിക്കുന്ന എൻ എച്ച് 766ലെ ഈ ചുരം കർണാടകയും തമിഴ്നാടുമായി ബന്ധപ്പെടുത്തുന്ന കേരളത്തിലെ വിശിഷ്ട്യ മലബാർ ഭാഗത്തിന്റെ പ്രധാന ഗതാഗത, ചരക്ക്, ടൂറിസം പാതയാണ്. ഈ പാതയിലെ ഗതാഗതകുരുക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. രോഗികളെയുമായി പോകുന്ന ആംബുലൻസുകൾ പോലും ഗതാഗതകുരുക്കിൽ അകപ്പെടുന്നതും, രോഗികൾക്ക് ജീവൻ വരെ നഷ്ടമാകുകയും ചെയ്യുന്ന അവസ്ഥയും നിലനിൽക്കുന്നുണ്ട്. ഈ വികസനപദ്ധതിക്ക് വേണ്ട വനഭൂമി 2018ൽ തന്നെ കേന്ദ്രം കേരളത്തിന് കൈമാറിയിരുന്നു.91698 ഹെക്ടർ വനഭൂമിയാണ് ഈ പദ്ധതിക്കായി കൈമാറിയിട്ടുള്ളത്. എം എൽ എയെന്ന നിലയിലുള്ള അഭ്യർഥന മാനിച്ച് രാഹുൽഗാന്ധി നേതൃത്വം നൽകിയ വയനാട് കലക്ട്രേറ്റിലോ ദേശീയപാത യോഗത്തിലാണ് ആറ്,ഏഴ്,എട്ട് വളവുകൾ വീതി കൂട്ടുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാൻ തീരുമാനമെടുത്തത്. മറ്റു നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി ഒരു മാസത്തിനുള്ളിൽ പ്രസ്തുത പ്രവർത്തി ആരംഭിക്കാൻ സാധിക്കുമെന്നും എം എൽ എ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *