മാനന്തവാടി: വയനാട് സാമൂഹ്യ വനവത്കരണ വിഭാഗവും സാമൂഹ്യ വനവത്കരണ വിഭാഗം മാനന്തവാടി റെയ്ഞ്ചും ചേർന്ന് കണ്ണൂർ സർവകലാശാല മാനന്തവാടി ക്യാമ്പസ് ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ അന്തർദേശീയ നദീസംരക്ഷണ പ്രവർത്തന ദിനം ആചരിച്ചു. സാമൂഹ്യ വനവത്കരണ വിഭാഗം ഉത്തരമേഖലാ സിസിഎഫ് ആർ. കീർത്തി ദിനാചരണം ഉദ്ഘാടനം ചെയ്തു. ടീച്ചർ എജ്യുക്കേഷൻ സെന്റർ കോഴ്സ് ഡയറക്ടർ ഡോ.എം.പി. അനിൽ അധ്യക്ഷത വഹിച്ചു. വയനാട് വൈൽഡ് ലൈഫ് എസിഎഫ് എ. ഷജ്ന മുഖ്യപ്രഭാഷണം നടത്തി.സാമൂഹ്യ വനവത്കരണ വിഭാഗം എസിഎഫ് എം.ടി. ഹരിലാൽ, കോളേജ് യൂണിയൻ ചെയർമാൻ മുഹമ്മദ് ഹാഷിർ, സാമൂഹ്യ വനവത്കരണ വിഭാഗം മാനന്തവാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പി സുനിൽ, സെക്ഷൻ ഫോറസ്റ്റ് ഓഫീ.ർമാരായ ബി.പി. രാജു, ടി.ബി. സത്യൻ, ജി. ബാബു, സി.എസ്. വേണു, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ രാജേഷ്, സജി പ്രസാദ്, കൃഷ്ണദാസ് തുടങ്ങിയവർ സംസാരിച്ചു
March 20, 2025
നദീസംരക്ഷണ പ്രവർത്തന ദിനം ആചരിച്ചു
