കുട്ടികളിലെ ഇമ്മ്യൂണൈസേഷൻ: സാമൂഹ്യ കർമ്മപദ്ധതി രൂപീകരണ ശിൽപശാല സംഘടിപ്പിച്ചു

 

കൽപ്പറ്റ: ദേശീയ ഇമ്മ്യൂണൈസേഷൻ ദിനാചരണത്തിൻറെ ഭാഗമായി ആരോഗ്യവകുപ്പിൻറെയും ആരോഗ്യ കേരളത്തിൻറെയും ആഭിമുഖ്യത്തിൽ ജില്ലയിൽ കുട്ടികളുടെ ഇമ്മ്യൂണൈസേഷൻ കുറവുള്ള മേഖലകളിലെ പ്രദേശിക സാമൂഹിക പ്രവർത്തകർക്കും മത സാമൂഹ്യ നേതാക്കൾക്കും കമ്പളക്കാട് കാപ്പിലോ ഓഡിറ്റോറിയത്തിൽ വച്ച് സാമൂഹ്യ കർമ്മ പദ്ധതി രൂപീകരണ ശിൽപ്പശാല സംഘടിപ്പിച്ചു.എല്ലാ കുട്ടികൾക്കും രോഗപ്രതിരോധ കുത്തിവെപ്പുകൾ ഉറപ്പ് വരുത്തുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന് പ്രാദേശിക സാമൂഹിക നേതൃത്വത്തിൻറെ ഇടപെടലുകൾ ശക്തമാക്കാൻ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് നൂർഷ ചേന്നോത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസിഡൻറ് കെ പി രജിത പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ടി മോഹൻദാസ് മുഖ്യാതിഥിയായി . ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ സമീഹ സൈതലവി മുഖ്യപ്രഭാഷണവും ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ ജെറിൻ എസ് ജെറോഡ് വിഷയാവതരണവും നടത്തി.സാമൂഹ്യ കർമ്മ പദ്ധതി രൂപീകരണ ചർച്ചയിൽ മീനങ്ങാടി സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ ശിശുരോഗ വിദഗ്ധൻ ഡോ എൻ സി അഫ്സൽ മോഡറേറ്ററായി. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരസമിതി ചെയർപേഴ്സൺ സീനത്ത് തൻവീർ,വികസനകാര്യ സ്ഥിരസമിതി ചെയർപേഴ്സൺ സന്ധ്യ ലിജു,വാർഡ് മെമ്പർമാരായ ലത്തീഫ് മേമ്മാടൻ,കമല രാമൻ, പി ആർ സുമ, സലിജ, വരദൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ സിതാര, ഗവൺമെൻറ് ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ ജിതിൻ, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ നിഹില, ജില്ലാ എജ്യുക്കേഷൻ ആൻറ് മീഡിയ ഓഫീസർ കെ എം മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ ആൻറ് മീഡിയ ഓഫീസർ വിൻസെൻറ് സിറിൾ, എംസിഎച്ച് ഓഫീസർ ഹീര,ഡി പി എച്ച് എൻ മജോ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. ജനപ്രതിനിധികളും പ്രാദേശിക സാമൂഹ്യ പ്രവർത്തകരും മത സാമൂഹിക നേതാക്കളും ആരോഗ്യ പ്രവർത്തകരും കർമ്മ പദ്ധതി രൂപീകരണത്തിൽ പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *