മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ നടന്ന സമ്മാനദാന ചടങ്ങ് വടുവഞ്ചാല്‍ ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.വി. മനോജ് ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് നാസര്‍ കല്ലങ്കോടന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി ബിനു തോമസ് സ്വാഗതം പറഞ്ഞു. കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ അംഗം ഷെഫീഖ് ഹസന്‍, നിഷാന്ത് മാത്യു, സെഫീര്‍, ടൂര്‍ണമെന്റ് കമ്മിറ്റി കണ്‍വീനര്‍ കെ. ആസിഫ്, ജോയിന്റ് കണ്‍വീനര്‍ കെ.എസ് സന്തോഷ് എന്നിവര്‍ സംബന്ധിച്ചു
