ലഹരിക്കെതിരെ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു

കൽപറ്റ: വയനാട് ജില്ലാ സാമൂഹിക നീതി വകുപ്പും, നാഷണൽ സർവീസ് സ്കീം വയനാട് അസാദ് സേനയും സംയുക്തമായി കൽപറ്റയിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു.

വിവിധ കലാകായിക മേളകളോടൊപ്പം സംഘടിപ്പിച്ച ബോധവൽക്കരണ ക്യാമ്പയിൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. കൽപറ്റ ഐ ടി ഐ കോ ഓർഡിനേറ്റർ പി.വി.നിതിൻ അധ്യക്ഷത വഹിച്ചു.
ഉണർവ് വയനാട് ടീം നയിച്ച നാടൻ പാട്ട്, ലഹരിക്കെതിരെ 500 ഗോൾ ചാലഞ്ച്, സ്ട്രീറ്റ് ആർട്ട്‌, ക്വിസ് മത്സരം, ലഹരിക്കെതിരെ മുദ്രാവാക്യം എഴുതൽ, തുടങ്ങി കുട്ടികളുടെയും നാട്ടുകാരുടെയും വിവിധ കലാപരിപാടികൾ ഉൾപ്പെടെയുള്ള പരിപാടികളിലൂടെ ലഹരിക്കെതിരെ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യവുമായാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്.

സാമൂഹിക നീതിവകുപ്പ് ജില്ലാ കോ ഓർഡിനേറ്റർ ജോൺ ജോഷി, ഡീൻ ഓഫ് അഗ്രി കൾച്ചറൽ യൂണിവേഴ്സിറ്റി, ഡോ: യാമിനി വർമ, പോളിടെക്‌നിക് കോളേജ് കോർഡിനേറ്റർ നിഖിൽ എം സി,പ്രോഗ്രാം ഓഫിസർ സ്മിനിമോൾ കെ ടി എന്നിവർ സംസാരിച്ചു. ആസാദ്‌ സേന ജില്ലാ കോ ഓർഡിനേറ്റർ എം എ ഷെറീന സ്വാഗതം പറഞ്ഞു. ജില്ലയിലെ മുഴുവൻ കോളേജുകളിലെയും എൻ എസ് എസ് യൂണിറ്റുകളെ പ്രതിനിധീകരിച്ചു ആസാദ് സേന എൻഎസ്എസ് വ വൊളൻ്റിയർമാരും പ്രോഗ്രാം ഓഫിസർമാരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *