വന ദിനാചരണം നടത്തി

വന ദിനാചരണം നടത്തി

ബത്തേരി : വന ദിനാചരണത്തിൻ്റെ ഭാഗമായി സാമൂഹിക വനവൽക്കരണ വിഭാഗം വയനാട് , കൽപറ്റ സോഷ്യൽ ഫോറസ്ട്രി റേഞ്ച് എന്നിവ ചേർന്ന് ബത്തേരി ഡയറ്റ് ഹാളിൽ മനുഷ്യ- വന്യജീവി സംഘർഷ ലഘൂകരണ മാർഗങ്ങൾ ,കുരുവിക്കൊരു കൂട് ,കുഞ്ഞിക്കിളിക്കൊരു കുടിനീർ പദ്ധതികൾ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻ്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് സോഷ്യൽ ഫോറസ്ട്രി എം.ടി. ഹരിലാൽ അധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിൻസിപ്പൽ കെ.എം. സെബാസ്റ്റ്യൻ, ബത്തേരി നഗരസഭാ കൗൺസിലർ സംഷാദ് പി , ഡയറ്റ് അധ്യാപകരായ ഡോക്ടർ മനോജ് കുമാർ, നാസറുള്ള ടി പി എന്നിവർ സംസാരിച്ചു. മനുഷ്യ- വന്യജീവി സംഘർഷ ലഘൂകരണ മാർഗങ്ങൾ ഒ. വിഷ്ണു കൺസർവേഷൻ ബയോളജിസ്റ്റ് വയനാട് വൈൽഡ് ലൈഫ് ക്ലാസ്സ് എടുത്തു. പി സുനിൽ റേഞ്ച് ഫോറസ്റ്റ് ഓഫിസർ, നന്ദി പറഞ്ഞു. അധ്യാപകരും വിദ്യാർഥികളും വനംവകുപ്പ് ജീവനക്കാരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *