നിരോധിത പുകയില ഉത്പന്നങ്ങളുടെ മൊത്ത കച്ചവടക്കാരൻ പിടിയിൽ

ബത്തേരി: നിരോധിത പുകയില ഉത്പന്നങ്ങളുടെ മൊത്ത കച്ചവടക്കാരൻ പിടിയിൽ
മാനിക്കുനി സ്വദേശി അശോക(45)ന്റെ മേൽവിലാസത്തിൽ എത്തിയ പാർസലിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. ബത്തേരി കൊളഗപ്പാറയിലെ പാർസൽ സർവീസ് ജീവനക്കാർക്ക് ലഭിച്ചപാർസലിൽ ലഹരി വസ്തുക്കളുടെ സാന്നിധ്യം സംശയിക്കുകയും ജീവനക്കാർ ബത്തേരി എക്‌സൈസ് ഇൻസ്പെക്ടറെ അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്.തുടർന്ന് ബത്തേരിയിലുള്ള ഇയാളുടെ വീട് വിശദമായി പരിശോധിച്ചതിൽ ആകെ 85 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.ഇയാൾക്കെതിരെ സിഓടിപിഎ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.വയനാട് എക്‌സൈസ് ഇന്റലിജിൻസ് & ഇൻവെസ്റ്റിഗേഷൻ ബ്യുറോയും സംയുക്തമായാണ് പരിശോധന നടത്തിയത്. 30 വർഷമായി ടൗണിൽ സ്ഥിരതാമസമാക്കിയ ഉത്തർപ്രദേശ് സ്വദേശിയായ ഇയാൾ നഗരത്തിലെ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ മൊത്ത കച്ചവടക്കാരനാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.ഓൺലൈൻ ലഹരിക്കടത്ത് തടയുവാനായി പാർസൽ സർവീസ് കേന്ദ്രങ്ങൾ കേന്ദ്രികരിച്ചു തുടർന്നും പരിശോധന ശക്തമാക്കുവാൻ എക്‌സൈസ് തീരുമാനിച്ചിട്ടുണ്ട്.വയനാട് എക്‌സൈസ് ഇന്റലിജിൻസ് & ഇൻവെസ്റ്റിഗേഷൻ ബ്യുറോയും സംയുക്തമായി കൊളഗപ്പാറാ പ്രദേശത്ത് പ്രവർത്തിക്കുന്ന പാർസൽ സർവീസ് കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ജ ബാബുരാജ്, മണികണ്ഠൻ വി കെ, പ്രിവന്റ്‌റീവ് ഓഫീസർ അനിൽകുമാർ ജി, സിവിൽ എക്‌സൈസ് ഓഫീസർ നിക്കോളാസ് ജോസ്, പ്രിവന്റ്‌റീവ് ഓഫീസർ ഡ്രൈവർ ബാലചന്ദ്രൻ കെ കെ, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ പ്രസാദ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *