ബത്തേരി: ഏപ്രിൽ 24, 25 തീയതികളിൽ
ബത്തേരിയിൽ നടക്കുന്ന ജോയിൻ്റ് കൗൺസിൽ ജില്ലാ സമ്മേളനം
വിജയിപ്പിക്കുന്നതിനായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
യോഗം സി.പി.ഐ ജില്ലാ അസി.സെക്രട്ടറി പി.എം ജോയി ഉദ്ഘാടനം ചെയ്തു.
സ്വാഗത സംഘം രക്ഷാധികാരികളായി സി പി ഐ ജില്ലാ സെക്രട്ടറി ഇ. ജെ ബാബു, അസി. സെക്രട്ടറി സി.എസ് സ്റ്റാൻലി , പ്രഫ.താരാ ഫിലിപ്പ്, എസ്.പി.സുമോദ്, ഡോ.അസൈനാർ എന്നിവരെയും, ചെയർമാനായി പി.എം.ജോയി, വൈസ്. ചെയർമാൻമാരായി സജി കാവനാക്കുടി,
സജി വർഗീസ് എന്നിവരെയും
ജനറൽ കൺവീനറായി
ആർ.ശ്രീനുവിനെയും
ജോയിൻ്റ് കൺവീനർമാരായി
രാധാകൃഷണൻ, ടി.കെ.യോഹന്നാൻ എന്നിവരെയും
തിരഞ്ഞെടുത്തു.
ജോയിൻ്റ് കൗൺസിൽ ജില്ലാ സമ്മേളനം; സ്വാഗതസംഘം രൂപീകരിച്ചു.
