മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിൽ ലോകജലദിനത്തിൽ പഴശ്ശി ഗ്രന്ഥാലയം പ്രവർത്തകൻ സുധീഷ് കരിങ്ങാരിയുടെ ഓർമ്മകൾ ഉയർന്നു നിന്ന അന്തരീക്ഷത്തിൽ ജലദിനചർച്ചയും ഹരിത ഗ്രന്ഥാലയ പ്രഖ്യാപനവും നടന്നു. മാനന്തവാടി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ സി കെ രത്നവല്ലി ഹരിത ഗ്രന്ഥാലയമായി പഴശ്ശി ഗ്രന്ഥാലയത്തെ പ്രഖ്യാപിച്ചു. മാനന്തവാടി മുനിസിപ്പൽ സമിതി കൺവീനർ സെബാസ്റ്റ്യൻ മാസ്റ്റർ ഹരിതഗ്രന്ഥാലയം പ്രോജക്ട് വിശദീകരിച്ചു. മാനന്തവാടി മുനിസിപ്പൽ സമിതി ചെയർപേഴ്സൺ ശ്രീ രാജൻ ആശംസകൾ അർപ്പിച്ചു. ലൈബ്രറി കൗൺസിൽ പ്രോജക്ട് ആയ സ്മൃതിപർവ്വം എന്ന പരിപാടിയിലൂടെയാണ് സുധി ഓർമ്മകളും ലോകജലദിന ചർച്ചകളും നടന്നത്. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മുംബൈ യൂണിവേഴ്സിറ്റി ഗവേഷക വിദ്യാർഥി നീരജ കെ എസ് മനുഷ്യനും പുഴയും എന്ന വിഷയം അവതരിപ്പിച്ചു. പുരോഗമന കലാസാഹിത്യസംഘം വയനാട് ജില്ലാ പ്രസിഡൻറ് മുസ്തഫ ദ്വാരക സുധി ഓർമ്മകൾ പങ്കുവെച്ചു .ലൈബ്രറി പ്രസിഡണ്ട് വിനോദ് കുമാർ എസ് ജെ അധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി തോമസ് സേവ്യർ സ്വാഗതം ആശംസിച്ചു. നീതു വിൻസൻറ്, അനുരാഗ് വി.എം., വിനോദ് തോട്ടത്തിൽ, പ്രസാദ് വി.കെ തുടങ്ങിയവർ സംസാരിച്ചു.
സുധിയോർമ്മയിൽ ലോകജലദിന ചർച്ചയും ഹരിതഗ്രന്ഥാലയ പ്രഖ്യാപനവും നടത്തി.*
