മാനന്തവാടി: നീറ്റ് പരീക്ഷക്ക് തയ്യാറെടുക്കുന്ന വയനാട് ജില്ലയിലെ വിദ്യാർത്ഥികൾക്ക് സൗജന്യപരിശീലനം നൽകുമെന്ന് ഹ്യൂമൺ റൈറ്റ്സ് & കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന കമ്മറ്റി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം ചേലൂർ അസ്സീസി ആശ്രമം സ്കൂളിൽ ആഗസ്റ്റ് ഒന്നിന് ക്ലാസ്സുകൾ ആരംഭിക്കും. 50 പെൺകുട്ടികൾക്കാണ് പ്രവേശനം.കഴിഞ്ഞവർഷത്തെ നീറ്റ് പരിക്ഷയിൽസീറ്റ് ലഭിക്കാത്തവർക്കും സൗജന്യമായി റീ റിപീറ്റ് ചെയ്യാൻ അവസരം ഉണ്ടാവും .അസ്സീസി ആശ്രമത്തിൽ ഒരുക്കിയ ഹോസ്റ്റലിൽ താമസിച്ചു പഠിക്കും വിധത്തിലാണ്സൗജന്യ പരിശീലനം നടത്തുകയെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള പ്രഗത്ഭരായ അദ്ധ്യാപകരുടെ നേതൃത്വത്തിൽ താമസിച്ചു നടത്തുന്നപരിശീലനത്തിന് വിദ്യാർത്ഥിനികൾ ഭക്ഷണത്തിൻ്റെ പണം മാത്രം നൽകിയാൽ മതിയെന്നും അഡ്മിഷൻ തുടരുകയാണെന്നും ഭാരവാഹികൾവാർത്താസമ്മേളനത്തിൽപറഞ്ഞു വാർത്താ സമ്മേളനത്തിൽ എച്ച്ആർസി പി സി സംസ്ഥാന പ്രസിഡൻ്റ് പി ജെ ജോൺ മാസ്റ്റർ, സെക്രട്ടറി കെ രാധാകൃഷ്ണൻമാസ്റ്റർ, കുഞ്ഞുമോൻ ജോസഫ്,ജില്ലാ ഭാരവാഹികളായ സഫിയ കെ, റീന സുരേന്ദ്രൻ ഷിജു ജോസ് എന്നിവർ പങ്കെടുത്തു
കൂടുതൽ വിവരങ്ങൾക്ക്:8078178052
9447433794.
