അമ്പലവയൽ കുടുംബശ്രീ സി ഡി എസിന്റെ നേതൃത്ത്വത്തിൽ പഴമയും പുതുമയും തലമുറ സംഗമം സംഘടിപ്പിച്ചു.

അമ്പലവയൽ: അമ്പലവയൽ കുടുംബശ്രീ സി ഡി എസിന്റെ നേതൃത്ത്വത്തിൽ പഴമയും പുതുമയും തലമുറ സംഗമം സംഘടിപ്പിച്ചു. വയോജനങ്ങളുടെയും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെയും സംഗമമാണ് നടത്തിയത്. പുതിയ തലമുറയും പഴയ തലമുറയും തമ്മിൽ നല്ല ബന്ധം സൃഷ്ടിക്കുന്നതിനും അനുഭവങ്ങൾ കൈമാറുന്നതിനും വേണ്ടിയുള്ള ഇടമായി ഈ സംഗമം മാറി. CDS ചെയർപേഴ്സൺ നിഷ രഘു അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഷമീർ ഉദ്ഘാടനം ചെയ്തു. ജെസ്സി ജോർജ്, ഷീജ ബാബു, കെ ജി ബിജു, പി ടി കുര്യാച്ചൻ എന്നിവർ സംസാരിച്ചു. കൺസൾട്ടിംഗ് ബയോകെമിസ്റ്റ് ഡോ: ഗീതു ഡാനിയേൽ ക്ലാസെടുത്തു. CDS വൈസ് ചെയർപേഴ്സൺ ഗിരിജ മധു സ്വാഗതവും കെ വി ഏലിയാമ്മ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *