കൽപ്പറ്റ : ലേബർ കോഡ് നടപ്പാക്കുന്നതിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ തൊഴിലാളിദ്രോഹ നടപടികളുടെ തുടർച്ചയാണ് ലേബർകോഡ്. മെയ് 20ലെ അഖിലേന്ത്യ പണിമുടക്കിൽ മുഴുവൻ തൊഴിലാളികളും പങ്കെടുക്കണമെന്നും ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം സിഐടിയു ജില്ലാ ട്രഷറർ പി ഗഗാറിൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി മുരളീകൃഷ്ണപിള്ള റിപ്പോർട്ട് അവതരിപ്പിച്ചു. വി വി രോഹിത് രക്തസാക്ഷി പ്രമേയവും വി പി ലേഖ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സാജൻ ആന്റണി, ഷമീർ മുഹമ്മദ്, സി എസ് ശ്രീജ, എ ടി അംബിക, രാജീവ്, ജയ്സൺ, പി എൻ അമൃത് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ജയ്സൺ പി തോമസ് (സെക്രട്ടറി), സാജൻ ആന്റണി (പ്രസിഡന്റ്), വി പി ലേഖ (ട്രഷറർ).
കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം; ലേബർ കോഡ് നടപ്പാക്കുന്നതിൽനിന്ന് കേന്ദ്രം പിന്മാറണം
