എടവക പഞ്ചായത്തിലെ വിവിധ പരിപാടികൾ മാർച്ച് 28ന് പ്രിയങ്ക ഗാന്ധി ഉൽഘാടനം ചെയ്യും

എടവക : കാശ്മീരിലെ റജൗരി ജില്ലയിൽ വെച്ച് തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികൻ, എടവക സ്വദേശി ജനീഷ് തലച്ചിറയുടെ ഓർമക്കായി, എടവക ഗ്രാമ പഞ്ചായത്ത് 2022-’23; 2023-’24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 7 ലക്ഷം രൂപ അടങ്കൽ തുകയിൽ പണിപൂർത്തീകരിച്ച
വീര ജവാൻ തലച്ചിറ ജനീഷ് സ്മൃതി മണ്ഡപത്തിൻ്റെ ഉദ്ഘാടനവും
നെറ്റ് സീറോ എടവക – ലോക്കൽ ക്ലൈമറ്റ് ആക്ഷൻ പ്ലാൻ പ്രകാശനവും മാലിന്യ മുക്ത എടവകയുടെ പ്രഖ്യാപനവും പട്ടിക വർഗ യുവാക്കൾക്ക് പഞ്ചായത്ത് വിതരണം ചെയ്യുന്ന നാസിക് ഡ്രോൾ വാദ്യോപകരണങ്ങളുടെ ഉൽഘാടനവും മാർച്ച് 28 ന് വെള്ളിയാഴ്ച രാവിലെ 10.30 ന് എള്ളുമന്ദത്ത് വെച്ച് , വയനാടിൻ്റെ ബഹുമാനപ്പെട്ട എം.പി. ശ്രീമതി പ്രിയങ്ക ഗാന്ധി നിർവ്വഹിക്കും.
സൈനിക സേവനത്തിൻ്റെ മഹത്വം പുതുതലമുറയ്ക്ക് ബോധ്യപ്പെടുത്തുന്നതിനും വീരമൃത്യു വരിച്ച എടവകയിലെ എള്ളു മന്ദം സ്വദേശി കൂടിയായ ജനീഷിന് ഒരു നിത്യ സ്മാരകം എന്ന നിലയിലാണ് എടവക പഞ്ചായത്ത് ഭരണ സമിതി മുൻകൈയെടുത്ത് സ്മൃതി മണ്ഡപം നിർമിച്ചത്. ആദ്യമായാണ് ഒരു ഗ്രാമപഞ്ചായത്ത് മുൻകൈയെടുത്ത് ഇത്തരം ഒരു സ്മാരകം നിർമ്മിക്കുന്നത്. എടവകയുടെ പ്രഥമ പ്രസിഡണ്ടായിരുന്ന പി കുഞ്ഞിരാമൻ നായരുടെ പേരിൽ രൂപീകൃതമായ ട്രസ്റ്റാണ്
എള്ളുമന്ദത്ത് സ്മാരകം നിർമിക്കാനാവശ്യമായ സ്ഥലം സൗജന്യമായി അനുവദിച്ചത്.
ഇതേ ചടങ്ങിൽ വെച്ചു തന്നെ കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ ‘റൈസ് ടു നെറ്റ് സീറോ എടവക – ലോക്കൽ ക്ലൈമറ്റ് ആക്ഷൻ പ്ലാൻ ഒരു ഗ്രാമപഞ്ചായത്ത് തയ്യാറാക്കുന്നതും ആദ്യമായാണ്.
വെള്ളിയാഴ്ച പത്തരയോടെ എള്ളുമന്ദത്ത് എത്തുന്ന പ്രിയങ്ക ഗാന്ധി ജവാൻ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്ത ശേഷം വീര ജവാൻ ജനീഷിൻ്റെ മാതാവ് തലച്ചിറ മേരിയെ ആദരിക്കും
തുടർന്ന് എള്ളുമന്ദം സ്കൂൾ സ്റ്റേജിൽ വെച്ച് പൊതുജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ് കുട്ടി ബ്രാൻ അദ്ധ്യക്ഷത വഹിക്കും.
ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാർ, ബ്ലേക്ക് പഞ്ചായത്ത് പ്രസിഡണ് ജസ്റ്റിൻ ബേബി , ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ല പ്രസിഡണ്ടും വാർഡ് മെമ്പറുമായ എച്ച്. ബി. പ്രദീപ്, വൈസ് പ്രസിഡൻ്റ് ഗിരിജ സുധാകരൻ, സ്ഥിരം സമിതി അംഗങ്ങളായ വിനോദ് തോട്ടത്തിൽ, ജെൻസി ബിനോയി, ഷിഹാബ് അയാത്ത്, തലച്ചിറ കുടുംബാംഗങ്ങൾ , വിമുക്തഭട സംഘടന പ്രതിനിധികൾ, രാഷ്ട്രീയ സംഘടന നേതാക്കൾ തുടങ്ങി വിശിഷ്ടാതിഥികളും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *