ലഹരിക്കെതിരെ കരിങ്കുറ്റിയിൽ ഗ്രാമംദീപം തെളിച്ചു.

കരിങ്കുറ്റി : ലഹരിക്കെതിരെയുള്ള ജനകീയ പ്രതിരോധ ക്യാംപെയിനിൻ്റെ ഭാഗമായി കരിങ്കുറ്റി പൗരസമിതിയുടെ നേതൃത്വത്തിൽ കരിങ്കുറ്റി ഗ്രാമത്തിൽ ദീപം തെളിച്ചു ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു.നിരോധിത മാരക ലഹരി വസ്തുക്കളുടെ വ്യാപനത്തിനെതിരെ നാടിൻ്റെ കൂട്ടായ്മയിൽ തുടർന്നും വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതിൻ്റെ ഭാഗമായി ആയിരുന്നു ദീപം തെളിക്കൽ. പ്രദേശത്തെ എല്ലാ വീടുകളിലും ഇതിനിടെ ലഹരി വിരുദ്ധ സന്ദേശം എത്തിച്ചു കഴിഞ്ഞു.
തുടർ പ്രവർത്തനങ്ങൾക്കായി വിപുലമായ യോഗം 30 ന് (ഞായറാഴ്ച) പാലൂക്കാപ്പ് കമ്യുണിറ്റി ഹാളിൽ ചേരും. റിട്ട. പൊലീസ് സൂപ്രണ്ടും പ്രഭാഷകനുമായ പ്രിൻസ് അബ്രഹാം യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കും.

Leave a Reply

Your email address will not be published. Required fields are marked *