കണിയാമ്പറ്റ :ചീക്കല്ലൂർ ദർശന ലൈബ്രറി ഹരിത ഗ്രന്ഥാലയം പ്രഖ്യാപനവും ഹരിത കേരള മിഷൻ സാക്ഷ്യപത്രം കൈമാറലും കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി.രജിത നിർവഹിച്ചു. നവകേരള മിഷൻ ജില്ലാ കോർഡിനേറ്റർ ഇ സുരേഷ് ബാബു പദ്ധതി വിശദീകരിച്ചു. വാർഡ് മെമ്പർ എ.വി.സുജേഷ് കുമാർ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം എ.കെ. മത്തായി, ബ്ലോക്ക് മെമ്പർ ടി മണി, വാർഡ് മെമ്പർ ടി.കെ സരിത, എം ശിവൻ പിള്ള മാസ്റ്റർ എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി പി.ബിജു സ്വാഗതവും എം. ഗംഗാധരൻ നന്ദിയും പറഞ്ഞു.
ലൈബ്രറി ഹരിത ഗ്രന്ഥാലയ പ്രഖ്യാപനം നടത്തി
