തേറ്റമല ഹൈസ്കൂ‌ളിൽ ഇഫ്‌താർ സംഗമം നടത്തി

തേറ്റമല : തേറ്റമല ഗവ.ഹൈസ്‌കൂളിൽ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഇഫ്‌താർ സന്ദേശം നൽകി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ കെ വിജയൻ അധ്യക്ഷത വഹിച്ചു.
പി.ടി എ പ്രസിഡന്റ് അബ്ദുൽ നാസർ കൂത്തുപറമ്പൻ, എസ് എം സി ചെയർമാൻ അസ്‌ഹർ അലി, ഹെഡ്‌മാസ്റ്റർ മനോജ് മാത്യു, ഷൈജു പി.എം, ജംഷിന എം കെ, എന്നിവർ സംസാരിച്ചു. പി.ടി.എ., എം പി ടി എ, എസ്‌.എം.സി അംഗങ്ങൾ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *