കല്‍പ്പറ്റ: വയനാട് ടൂറിസം അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 20ന് കളക്ടറേറ്റ് പടിക്കല്‍ ധര്‍ണയും മുഖ്യമന്ത്രിക്ക് നല്‍കുന്ന നിവേദനത്തിലേക്കുള്ള ഒപ്പുശേഖരണവും നടത്തുമെന്ന് ഭാരവാഹികളായ രമിത് രവി, മനു മത്തായി, അനീഷ് വരദൂര്‍, കെ. ദിലീപ്കുമാര്‍ എന്നിവര്‍ അറിയിച്ചു.
ജില്ലയിലെ മുഴുവന്‍ വിനോദസഞ്ചാര കേന്ദ്രങ്ങളും ടിക്കറ്റ് നിയന്ത്രണമില്ലാതെ തുറന്നു പ്രവര്‍ത്തിപ്പിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ. ജില്ലയിലെ വിനോദസഞ്ചാരമേഖലയുടെ പുരോഗതിക്ക് ഉതകുന്ന ഇടപെടല്‍ ആവശ്യപ്പെട്ട് ഒരു ലക്ഷം പേര്‍ ഒപ്പിട്ട നിവേദനമാണ് മുഖ്യമന്തിക്കു നല്‍കുക. ഒപ്പുശേഖരണത്തിന്റെ തുടക്കം കളക്ടറേറ്റ് പടിക്കല്‍ നടത്തും. ടൂറിസം കേന്ദ്രങ്ങളില്‍ എത്തുന്ന സഞ്ചാരികളില്‍നിന്നു ഒപ്പുകള്‍ ശേഖരിക്കും. എടക്കലും കുറുവയും ഉള്‍പ്പെടെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ നിയന്ത്രണം സഞ്ചാരികള്‍ക്ക് സഞ്ചാരികള്‍ക്കു പ്രയാസം സൃഷ്ടിക്കുകയാണെന്ന് ‘ആക്ട’ ഭാരവാഹികള്‍ പറഞ്ഞു.
