കല്‍പ്പറ്റ: ബിവറേജ് ഒൗട്ട‌്‌ലെറ്റ് തിരുഹൃദയനഗർ ഭാഗത്ത് ആരംഭിക്കാനുള്ള നീക്കത്തിനെതിരേ പ്രദേശവാസികള്‍ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരം തുടരുന്നു.
10 ദിവസം മുന്പാണ് സമരം ആരംഭിച്ചത്. ജനവാസകേന്ദ്രത്തില്‍ മദ്യശാല ആരംഭിക്കുന്നത് തിക്തഫലങ്ങള്‍ക്കു കാരണമാകുമെന്നാണ് തിരുഹൃദയനഗർ നിവാസികളുടെ പക്ഷം. കഴിഞ്ഞ ദിവസത്തെ സമരം മുനിസിപ്പല്‍ കൗണ്‍സിലർ ടി. മണി ഉദ്ഘാടനം ചെയ്തു. കെ.യു. തോമസ് അധ്യക്ഷത വഹിച്ചു. പി.എസ്. സെബാസ്റ്റ്യൻ, ടി.കെ. ഹരിദാസ്, ഡോളി ജോസ്, എം.എസ്. മോളി, ടി. ശാന്ത, എം. സായി, പി. ബാഹുലേയൻ, കെ.എം. എല്‍സി എന്നിവർ പ്രസംഗിച്ചു.
മദ്യശാല തിരുഹൃദയനഗറിലേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കുന്നതുവരെ സമരം തുടരുമെന്ന് ജനകീയ സമരസമിതി ഭാരവാഹികള്‍ പറഞ്ഞു.
