സുൽത്താൻ ബത്തേരി: കേരള അക്കാദമി ഓഫ് എൻജിനീയറിങ്ങിന്റെ ഇരുപത്തിയേഴാമത് വാർഷികാഘോഷവും എക്‌സലൻസ് അവാർഡ്ദാനവും നിർവ്വഹിച്ചു. സുൽത്താൻ ബത്തേരി ടൗൺഹാളിൽ സംഘടിപ്പിച്ച പരിപാടി സിനിമാ- ടി.വി താരം മനോജ് ഗിന്നസ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ ടി.കെ രമേശ് അധ്യക്ഷത വഹിച്ചു. വിവിധ കോഴ്‌സുകളിൽ മികച്ചവിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. നഗരസഭ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്‌സൺമാരായ പി. എസ് ലിഷ, കെ. റഷീദ്, ടോം ജോസ്, ഷാമില ജുനൈസ് എന്നിവർ സംസാരിച്ചു . കേരള അക്കാദമി ഓഫ് എൻജിനീയറിങ് എം.ഡി ജേക്കബ് സി. വർക്കി സ്വാഗതവും , പ്രിൻസിപ്പാൾ ഗ്രേസി ജേക്കബ് നന്ദിയും പറഞ്ഞു. കലാ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ നിരവധിയാളുകൾ സംബന്ധിച്ചു. തുടർന്ന് സിനിമ ടി.വി ആർട്ടിസ്റ്റ് മനോജ് ഗിന്നസ് അടക്കം അണിനിരന്ന കലാപരിപാടികളും അരങ്ങേറി.
ഇരുപത്തിയേഴാം വാർഷികവും എക്‌സലൻസ് അവാർഡ് വിതരണവും നടത്തി.
