കൽപറ്റ: വഖഫ് ഭേദഗതി ബില്ലിനെതിരെ ഫ്രാറ്റേണിറ്റി മൂവ്മെന്റ് കൽപറ്റയുടെ നേതൃത്വത്തിൽ കൽപറ്റ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ബില്ല് മുസ്ലിം സമൂഹത്തിന്റെ അവകാശങ്ങൾ ഹനിക്കുന്നതായും, ഇതു പിൻവലിക്കണമെന്നും പ്രതിഷേധക്കാർ
ആവശ്യപ്പെട്ടു.
പ്രകടനത്തിൽ ഫ്രാറ്റേണിറ്റി മൂവ്മെന്റ് വയനാട് ജില്ലാ പ്രസിഡന്റ് വസീം അലി, വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഹിഷാമുദ്ദീൻ പുളിക്കോടൻ, ഫ്രാറ്റേണിറ്റി മൂവ്മെന്റ് കൽപറ്റ മണ്ഡലം പ്രസിഡന്റ് മുഹ്സിൻ മുസ്തഖ്, വൈസ് പ്രസിഡന്റ് മുഹമ്മദ് ഇ.കെ. എന്നിവർ സംസാരിച്ചു.
