ലഹരിക്കെതിരെ കൂട്ടയോട്ടം നാളെ

കൽപ്പറ്റ: പോരാടാം ഒന്നായി ലഹരിക്കെതിരെ എന്ന മുദ്രാവാക്യം ഉയർത്തി നാളെ രാവിലെ 8 മണിക്ക് കൽപ്പറ്റ സിവിൽ സ്റ്റേഷൻ മുതൽ കൽപ്പറ്റ പുതിയ സ്റ്റാൻഡ് വരെ കൂട്ടയോട്ടം സംഘടിപ്പിക്കുന്നു.കേരള പോലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെയും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിങ്ങ് വയനാട് ജില്ലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിലാണ് പരിപാടി.ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐപിഎസ് കൂട്ടയോട്ടത്തിന്റെ ഫ്‌ലാഗ് ഓഫ് നിർവഹിക്കും.പ്രശസ്ത സിനിമാതാരം അബു സലിം, ഇന്ത്യൻ ക്രിക്കറ്റർ കുമാരി സജ്‌ന സജീവൻ തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുക്കും. ജില്ലയിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ, കേരള പോലീസ് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *