വെള്ളമുണ്ട: ഇന്ത്യയുടെ ബഹുസ്വര, മതേതരത്വ ജനാധിപത്യ മൂല്യങ്ങളും ന്യൂനപക്ഷ അവകാശങ്ങളും കവർന്നെടുക്കുന്ന ഭരണഘടനാ വിരുദ്ധമായ പുതിയ വഖ്ഫ് ഭേദഗതി ബില്ല് പിൻവലിക്കണമെന്ന് അൽഫുർഖാൻ ഫൗണ്ടേഷൻ വാർഷിക ജനറൽബോഡി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ദാവൂദ് അഷ്‌റഫി അധ്യക്ഷത വഹിച്ചു.
ഉമർ സഖാഫി കൈപ്പാണി ആമുഖ പ്രസംഗം നടത്തി.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി മുഖ്യപ്രഭാഷണം നടത്തി.
മുസ്തഫ സഖാഫി കെ ഉദ്ഘാടനം ചെയ്തു.
കെ. പി ഉസ്മാൻ റിപ്പോർട്ട് അവതരിപ്പിച്ചു.കെ അഹ്‌മദ് സഖാഫി നന്ദി പറഞ്ഞു
ഇന്ത്യയുടെ ബഹുസ്വര മൂല്യങ്ങൾ സംരക്ഷിക്കപ്പെടണം: അൽഫുർഖാൻ
