കൊമ്മയാട്. ലഹരിക്കെതിരെ ബ്ലാക്ക് സ്റ്റാർ എഫ് സി കൊമ്മയാട് സംഘടിപ്പിച്ച അഖില വയനാട് എസ് ടി ഫുട്ബോൾ ടൂർണ്ണമെന്റിൽ വയനാട്ടിലെ 24 എസ് ടി ടീമുകൾ പങ്കെടുത്തു. “ലഹരിയോട് നോ പറയുന്ന നിങ്ങളാണ് ഹീറോ നമുക്കൊരുമിച്ച് പൊരുതാം നാടിനൊപ്പം” എന്നതാണ് പ്രമേയം. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരായ അനിൽ, പി എ അബ്ദുൽ അസീസ് ,
ഊര് മൂപ്പൻ ചന്ദ്രൻ,ജെ എംഎ ജില്ലാ സെക്രട്ടറി ഹാരിസ് പുഴക്കൽ എന്നിവർ പ്രസംഗിച്ചു. ജംഇയ്യത്തുൽ ഉലമ ഹിന്ദ് വയനാട് ജില്ലാ കമ്മിറ്റി ജേതാക്കൾക്കുള്ള ട്രോഫികൾ സ്പോൺസർ ചെയ്തു. ഉദയ പനമരവും എഫ് സി കോളിമൂലയും തമ്മിൽ നടന്ന ഫൈനലിൽ എഫ്സി കോളിമൂല ജേതാക്കളായി. വിജയികൾക്കുള്ള ട്രോഫികൾ എ ജാഫർ മാസ്റ്റർ വിതരണം ചെയ്തു. ആഷിക് സ്വാഗതവും ശരത് നന്ദിയും പറഞ്ഞു
ലഹരിക്കെതിരെ എസ് ടി സൂപ്പർ കപ്പ് സീസൺ വൺ സമാപിച്ചു.
