നാസർ മച്ചാനെ ആദരിച്ചു

ബത്തേരി: വയനാടൻ ക്രിക്കറ്റിന് സമഗ്ര സംഭാവന നൽകി വരുന്ന നാസർ മച്ചാനെ വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ ആദരിച്ചു.. ഈ വർഷത്തെ രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിൻ്റെ ടീം ഒബ്‌സേർ വർ ആയി പ്രവർത്തിച്ച ഇദ്ധേഹത്തിൻ്റെ കീഴിലാണ് കേരളം ആദ്യമായി രണ്ടാം സ്ഥാനം നേടുകയുണ്ടായത്.
യോഗത്തിൽ സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇള കുളം സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് സത്താർ വിൽട്ടൺ അദ്ധ്വക്ഷത വഹിച്ചു. ബത്തേരി മുനിസിപ്പൽ ചെയർമാൻ ടി.കെ രമേശ് ഉത്ഘാടനം ചെയ്തു. ഒളിമ്പ്യൻ ഗോപി, സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് സലീം കടവൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. സാജിദ്. എൻ.സി, അർജുൻ തോമസ്, സി.പി. സുധീഷ് , മുഹമ്മത് നവാസ് എന്നിവർ സംസാരിച്ചു…

Leave a Reply

Your email address will not be published. Required fields are marked *