നിർത്തിവെച്ച സ്പോർട്സ് കിറ്റ് വിതരണം പുനരാരംഭിക്കണം – എസ്.ഡി.പി.ഐ

റിപ്പൺ :ഗ്രാമപഞ്ചായത്തിനു കീഴിൽ സ്പോർട്സ് അക്കാദമികൾക്കും, ക്ലബ്ബുകൾക്കും നൽകിവന്നിരുന്ന സ്പോർട്സ് കിറ്റ് വിതരണം പുനരാരംഭിക്കണമെന്ന് എസ്.ഡി.പി.ഐ മൂപൈനാട് പഞ്ചായത്ത് കമ്മിറ്റി.

കഴിഞ്ഞ മൂന്നുവർഷത്തോളമായി സ്പോർട്സ് കിറ്റുകളുടെ വിതരണം നിർത്തിവെച്ചിട്ട്.. ഇത് പഞ്ചായത്തിലെ കായിക താരങ്ങളോടുള്ള വെല്ലുവിളിയാണെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.

യോഗത്തിൽ അലി കുന്നക്കാടൻ അദ്ധ്യക്ഷത വഹിച്ചു.നൗഫൽ.പി ടി,അഷ്റഫ് ടി എം, അനസ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *