മാനന്തവാടി: കോഴിക്കോട് മെഡിക്കൽ കോളേജ്ഡോക്ടർ സാജു മെമ്മോറിയൽ PCU വും പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം മാനന്തവാടിയും നേതൃത്വം നൽകി കമ്മന മംഗളോദയ വായനശാല, എസ് ഐ എച്ച് കുരിശിങ്കൽ, ഗോത്രദീപം ഗ്രന്ഥാലയം പൂളക്കൽ, സൗഹൃദ കുരിശിങ്കൽ, അക്ഷരജ്യോതി കാവനക്കുന്ന്, ഉദയ വായനശാല കൊയിലേരി, തുടങ്ങിയവരുടെ സംഘാടകത്വത്തിൽ കമ്മന നവോദയം എൽപി സ്കൂളിൻ്റെ സഹകരണത്തോടെ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദഗ്ധ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനങ്ങൾ ലഭ്യമായ മെഡിക്കൽ ക്യാമ്പിലേക്ക് 250 ഓളം ആളുകൾ ചികിത്സ തേടിയെത്തി. ബോധവൽക്കരണ ക്ലാസുകളും ട്രീറ്റ്മെന്റുകളും മരുന്നുകളും നൽകി നടത്തിയ മെഡിക്കൽ ക്യാമ്പ് വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ പി കെ സുധീർ ഉദ്ഘാടനം ചെയ്തു. എടവക ഗ്രാമപഞ്ചായത്ത് മെമ്പറും സംഘാടകസമിതിയുടെചെയർമാനുമായ സി.എം സന്തോഷ് അധ്യക്ഷത വഹിച്ചു പഴശ്ശി ഗ്രന്ഥാലയം സെക്രട്ടറി തോമസ് സേവ്യർ സ്വാഗതം ആശംസിച്ചു ഗവൺമെൻറ് മെഡിക്കൽ കോളേജ് സീനിയർ ഡോക്ടർ’അക്കിൽ എടവക ഗ്രാമപഞ്ചായത്ത് മെമ്പർ ജെൻസി ബിനോയ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻറ് കെ ഷബിത താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ഷാജൻ ജോസ് എടവക നേതൃസമിതി കൺവീനർ കെ ആർ പ്രതീഷ് തുടങ്ങിയവർ സംസാരിച്ചു മംഗളോദയം വായനശാല സെക്രട്ടറി മുരളീധരൻ എ നന്ദി അറിയിച്ചു . ഏപ്രിൽ 5-ന് വൈകുന്നേരം പ്രദേശത്തെ ലൈബ്രറികളും കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് വന്നെത്തിയ മെഡിക്കൽ സ്റ്റുഡൻസും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു കൊണ്ട് ക്യാമ്പിനെ വേറിട്ട അനുഭവമാക്കി മാറ്റി.
