വെള്ളമുണ്ടയിൽ സമഗ്രഗുണമേന്മാ പദ്ധതിക്ക് തുടക്കം

വെള്ളമുണ്ട: പൊതു വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശ പ്രകാരം,എട്ടാം ക്ലാസ്സിലെ വാർഷിക മൂല്യനിർണ്ണയത്തിൽ ഓരോ വിഷയത്തിനും മിനിമം 30 % മാർക്ക് ലഭിക്കാതെ പോയ കുട്ടികൾക്കുള്ള പിന്തുണാ പരിപാടിയുടെ സ്കൂൾ തല ഔപചാരിക ഉദ്ഘാടനം വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.

പ്രിൻസിപ്പൽ ജോയ് വി സ്കറിയ പദ്ധതി വിശദീകരണം നടത്തി.
ഹെഡ്‌മിസ്ട്രസ്സ് ഫാത്തിമത്ത് ഷംല ടി.കെ,സജേഷ് സി,ഷെഫീന മമ്മൂട്ടി,ഷൈജ,ഷിമിന ഇ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *