ബാവലി മഖാം ആണ്ട് നേർച്ച 11ന് ആരംഭിക്കും

മാനന്തവാടി: ബാവലി മഖാമിലെ ആണ്ട് നേർച്ച 11, 12, 13 തീയതികളിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.കർണാടക അതിർത്തിയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ബാവലി മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് ബാവ അലി തങ്ങളുടെ പേരിലാണ് വർഷംതോറും ആണ്ട്നേർച്ച നടത്തുന്നത്. 11ന് ഉച്ചയ്ക്ക് ഒന്നിന് മഹല്ല് കമ്മിറ്റി പ്രസിഡൻറ് ഇ.എം. അബ്ദുൾ കരിം ഹാജി പതാക ഉയർത്തും.എടരിക്കോട് ഖാസി സയ്യിദ് സൈനുൽ ആബിദീൻ ശിഹാബ് തങ്ങൾ മഖാം സിയാറത്തിന് നേതൃത്വം നൽകും. രാത്രി എട്ടിന് നടക്കുന്ന മജ്ലിസുന്നൂർ വാർഷികത്തിനും ആത്മീയ സദസിനും പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങൾ നേതൃത്വം നൽകും. 12ന് രാത്രി എട്ടിനുള്ള ദിക്റ് ദുആ മജ്ലിസ് സയ്യിദ് ശഹീർ അലി ശിഹാബ് തങ്ങൾ പാണക്കാട് ഉദ്ഘാടനം ചയ്യും.

Leave a Reply

Your email address will not be published. Required fields are marked *