കരാത്തേ താരങ്ങൾക്ക് യാത്രയയപ്പ് നൽകി.

കൽപ്പറ്റ . തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ ഏപ്രിൽ 11,12,13 തീയതികളിലായി നടക്കുന്ന ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പിനായി വയനാട് ജില്ലയിൽ നിന്നും പോകുന്ന താരങ്ങൾക്ക് യാത്രയയപ്പ് നൽകി. മൂന്ന് വാഹനത്തിലായി നൂറോളം കായിക താരങ്ങൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലിം കടവൻ ഫ്ലാഗ് ഓഫ്‌ ചെയിതു.

കരാട്ടെ അസോസിയേഷൻ സെക്രട്ടറി സെൻസായി സുരേഷ്, ഡി പോൾ പ്രിൻസിപ്പാൾ ജോസഫ്, അസോസിയേഷൻ ഭാരവാഹികളായ ഷിജു, മനോജ്‌, ഹമീദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സംസ്ഥാന ഒളിമ്പിക് അസോസിയേഷനും, സംസ്ഥാന കരാട്ടെ അസോസിയേഷ നും സംയുക്തമായുമായാണ് പ്രഥമ ഓപ്പൺ കരാട്ടെ മത്സരം സംഘടിപ്പിക്കുന്നത് വിവിധ കാറ്റഗറിയിലായി 6500 താരങ്ങൾ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *