കൽപറ്റ : കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ആരംഭിച്ച വിഷു വിപണന മേളയുടെ ജില്ലാതല ഉദ്ഘാടനം കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ബാലസുബ്രഹ്മണ്യൻ പി കെ നിർവഹിച്ചു.കൽപറ്റ സി ഡി എസ് ചെയർപേഴ്സൺ ദീപ എ വി അധ്യക്ഷയ്യായി. കൽപറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തും കൽപറ്റ പോസ്റ്റ് ഓഫീസിന് മുൻവശത്തുമായാണ് ജില്ലാതല വിപണന മേള ഒരുക്കിയിരിക്കുന്നത്.മിതമായ വിലയും മായമില്ലാത്ത ഉത്പന്നങ്ങളുമായി വിഷുവിനെ വരവേൽക്കാൻ ജില്ലയിലെ മുഴുവൻ സി ഡി എസ്സുകളിലും വിപണന മേളകൾ സജ്ജമായിട്ടുണ്ട്.പച്ചക്കറികൾ, പലഹാരങ്ങൾ, വിവിധ തരം അച്ചാറുകൾ, വസ്ത്രങ്ങൾ, കരകൗശല വസ്തുക്കൾ, കറിമസാലകൾ തുടങ്ങി നിരവധി കുടുംബശ്രീ ഉത്പന്നങ്ങൾ വിപണിയിൽ ഒരുക്കിയിട്ടുണ്ട്.ഏപ്രിൽ 9 ന് ആരംഭിച്ച വിപണനമേള ഏപ്രിൽ 13 വരെ സജീവമായിക്കും.എ ഡി എം സി മാരായ റെജീന വി കെ, സലീന കെ എം, ജില്ലാ പ്രോഗ്രാം മാനേജർമാരായ അർഷക്ക് സുൽത്താൻ, ഹുദൈഫ് പി,ബി എൻ എസ് ഇ പി വൈസ് ചെയർപേഴ്സൺ റെജീന എന്നിവർ ഉദ്ഘാടന വേളയിൽ വിഷു വിപണമേളക്ക് ആശംസിച്ച സംസാരിച്ചു.
കുടുംബശ്രീ വിഷു വിപണന മേള ഉദ്ഘാടനം ചെയ്തു.
