കൽപറ്റ: ന്യൂനപക്ഷ കമ്മിഷന്റെ സേവനങ്ങൾ പൊതുജനങ്ങൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്തണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ അംഗം പി റോസ. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിങ്ങിൽ സംസാരിക്കുകയായിരുന്നു അവർ.
പുൽപള്ളി പഴശ്ശിരാജ കോളേജിൽ 2013 മുതൽ 2015 വരെ അധ്യാപികയായി ജോലി ചെയ്തതിന് വേതനം നൽകാത്തതുമായി ബന്ധപ്പെട്ട് പരാതി പരിശോധിച്ച കമ്മിഷൻ മൂന്ന് മാസത്തിനകം പരാതിക്കാരിക്ക് വേതനം അനുവദിക്കാൻ ഉത്തരവിട്ടു. അദാലത്തില്‍ മൂന്ന് പരാതികള്‍ ലഭിച്ചു. ഒരു പരാതി തീര്‍പ്പാക്കി. മറ്റുള്ള പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റി.പൊതുജനങ്ങൾക്ക് 9746515133 വാട്സ് ആപ്പ് നമ്പർ മുഖേനയും കമ്മിഷനിൽ അപേക്ഷ നൽകാം.
ന്യൂനപക്ഷ കമ്മിഷൻ്റെ സേവനങ്ങൾ ജനങ്ങൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്തണം: പി റോസ
