എടവകയുടെ ഒരു സ്വപ്നം കൂടി പൂവണിയുന്നു

എടവകയുടെ ഒരു സ്വപ്നം കൂടി പൂവണിയുന്നു

വയനാട് ജില്ലയിലെ കിടത്തി ചികിത്സ സൗകര്യമുള്ള ഏക ആയുർവേദ ആശുപത്രിയായ
എടവക പഞ്ചായത്തിലെ ആയുർവേദ ആശുപത്രിക്ക്
ഭരണസമിതിയുടെ നിരന്തരമായ പരിശ്രമങ്ങൾക്കൊടുവിൽ നാഷണൽ ആയുഷ് മിഷൻ അനുവദിച്ച ഒരു കോടി രൂപ മുടക്കി
പുതിയ കെട്ടിടം ഒരുങ്ങുന്നു ദിവംഗതനായ പള്ളത്ത് ചാക്കോ ചേട്ടൻറെ സ്മരണാർത്ഥംകുടുംബം ദാനം നൽകിയ സ്ഥലത്താണ് പുതിയ കെട്ടിടം ഒരുങ്ങുന്നത് നിർമ്മാണം പൂർത്തിയാകുന്നതോടെ രോഗികൾക്ക് കൂടുതൽ മികച്ച സേവനം ലഭ്യമാകും ,
നിർമ്മാണപ്രവർത്തനങ്ങൾക്ക്
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ് കുട്ടി ബ്രാൻ തുടക്കം കുറിച്ചു, ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗിരിജാ സുധാകരൻ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശിഹാബ് ശിഹാബ്
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻവിനോദ് തോട്ടത്തിൽ,ക്ഷേമ കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെൻസി ബിനോയ്,വാർഡ് മെമ്പർമാരായ ഷിൽസൻ മാത്യു ,വത്സൻ എംപി,മെഡിക്കൽ ഓഫീസർ ഡോക്ടർ പ്രഷീല,നാഷണൽ ആയുഷ് മിഷൻ അസിസ്റ്റൻറ് എൻജിനീയർ ‘അഫ്സൽ,കെ എച്ച് ആർ ഡബ്ലിയു അസിസ്റ്റൻറ് എൻജിനീയർ കൃഷ്ണൻകുട്ടി, ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങൾ,പ്രദേശവാസികൾ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *