അന്തർസംസ്ഥാന കരാട്ടെ സംഗമം സംഘടിപ്പിച്ചു

മാനന്തവാടി: ഫുനാകോഷി ഷോട്ടോക്കാൻ കരാട്ടെ ഡോ ഇന്ത്യയുടെ നേതൃത്വത്തിൽ മാനന്തവാടി ലിറ്റിൽ ഫ്ലവർ യു. പി സ്കൂളിൽ സംഘടിപ്പിച്ച അന്തർ സംസ്ഥാന
കരാട്ടെ സംഗമം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
ഫുനാകോഷി ഷോട്ടോക്കാൻ കരാട്ടെ ഡോ ഇന്ത്യ
ചീഫ് ഇൻസ്ട്രക്ടർ
ഷിഹാൻ
ചാക്കോ കെ.ജെ അധ്യക്ഷത വഹിച്ചു.
സുനിൽ വർഗീസ്, സി അബ്ദുൽ ഖാദർ, മൊയ്‌തീൻ സി, സരിത പ്രസാദ്, സുമേഷ് ടി. എ, രക്ഷിതാ കെ, മുത്താന്ന കെ.ആർ, സ്മൃതിക കെ എസ്(കർണാടക),പുഷ്കർ രാജ് ജങ്കിഡി(രാജസ്ഥാൻ)തുടങ്ങിയവർ പ്രസംഗിച്ചു.

സ്വയം പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനൊപ്പം അച്ചടക്കത്തിന്റെയും പരസ്പര ബഹുമാനത്തിൻ്റെയും പാഠങ്ങൾ കൂടിയാണ് കരാത്തെയെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.

കൗമാരക്കാരിലെ വൈകാരികതയും ഊർജവും ശരിയായി ഗതിമാറ്റുവാനും ലഹരി പോലുള്ള തെറ്റായ പ്രവണതകളോട് അരുത് എന്ന് പറയാനും കരാത്തെ പരിശീലനം പോലുള്ളവ സഹായിക്കുമെന്നും ജുനൈദ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *