കൽപറ്റ: കായിക മേഖലയിലെ വിദ്യാർഥികൾക്കുള്ള വിവിധ രംഗത്തെ സംവരണാനുകൂല്യം കലാ മേഖലയിലെ മികവുറ്റവർക്കും ബാധകമാക്കാൻ നിയമനിർമാണം നടത്തണമെന്നു ഡാൻസ് ടീച്ചേഴ്സ് അസോസിയേഷൻ (WDTA ) വയനാട് ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. ഷീബ തോമസ് അധ്യക്ഷത വഹിച്ചു. എഡി എം കെ. ദേവകി ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ പ്രതിഭ ശിവദാസ് , സമീർ കെ പ്രസംഗിച്ചു. എം വി രേണുക സലാം (ജില്ലാ പ്രസിഡന്റ്), കെ.രാജേഷ് (ജില്ലാ സെക്രട്ടറി) പി.ജയപ്രകാശ് മാസ്റ്റർ (ട്രഷറർ), ആർ.അനിൽമാസ്റ്റർ (രക്ഷാധികാരി) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
