കല്‍പ്പറ്റ : ഗോകുല്‍ എന്ന ആദിവാസി യുവാവ് കല്‍പ്പറ്റ പോലീസ് സ്റ്റേഷനില്‍ കസ്റ്റഡി മരണത്തിന് ഇരയായ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ ഓമന. എറണാകുളം ഹൈക്കോടതിയില്‍ ജസ്റ്റിസ് ജയചന്ദ്രന്‍ ബെഞ്ചില്‍ ഹര്‍ജി ഫയല്‍ ചെയ്തു. ഹര്‍ജിയില്‍ പോലീസിന്റെ റിപ്പോര്‍ട്ട് തേടി.മെയ് 18 ന് ശേഷം വിശദമായി വാദം കേള്‍ക്കും. അഡ്വ. ബ്രിജേഷ് ബാലകൃഷ്ണന്‍ & അഡ്വ. സഹ്ല എന്നിവര്‍ ഗോകുലിന്റെ അമ്മക്ക് വേണ്ടി ഹാജരായി.
