കേണിച്ചിറ: കേണിച്ചിറ കേളമംഗലത്ത് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കേണിച്ചിറ കേളമംഗലം മാഞ്ചിറ ലിഷ (35) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ജില്‍സണ്‍ (42) ഇവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായാണ് നിഗമനം. തുടര്‍ന്ന് ഇയ്യാള് വിഷം കഴിച്ച ശേഷം തൂങ്ങി മരിക്കാന്‍ ശ്രമിച്ചതായും അത് പരാജയപ്പെട്ടതോടെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതായും പറയുന്നു. ഇയാളെ നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു
