കൽപ്പറ്റ: കണ്ണൂർ ജില്ലയിലെ ഐ. പി. എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച
‘നാടറിഞ്ഞ് ചരിത്രമറിഞ്ഞ്’ വിദ്യാർത്ഥികളുടെ പഠനയാത്രയ്ക്ക് കൽപ്പറ്റയിൽ നൽകിയ സ്വീകരണം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
ലൈഫീസി ഹാളിൽ നടന്ന ചടങ്ങിൽ കണ്ണൂർ റീജിയൻ ഐ.പി.എഫ് ചെയർമാൻ ഡോ.സിദ്ദീഖ് സിദ്ദീഖി അധ്യക്ഷത വഹിച്ചു.അബ്ദുൽ ജബ്ബാർ,അബ്ദുൽ ഖാദർ അഹ്മദ്, ലത്തീഫ് നാലാംക്കേരി,ലൈഫീസി ഡയറക്ടർ അഡ്വ.അംജദ് ഫൈസി തുടങ്ങിയവർ സംസാരിച്ചു.
വിദ്യാഭ്യാസത്തിന്റെ വിശാലമായ അർത്ഥതലങ്ങൾ സ്പർശിക്കാൻ യാത്രകൾ വിദ്യാർത്ഥികളെ സഹായിക്കുമെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.സ്വയം കണ്ടെത്തുന്ന പുതിയ അറിവുകൾ ഔപചാരിക പഠനത്തേക്കാൾ കൂടുതൽ ശക്തവും ഫലപ്രദവും ആയിരിക്കും. പഠന- ഉല്ലാസയാത്രയിലൂടെ ശേഖരിക്കപ്പെടുന്ന വിജ്ഞാനത്തിന്റെ ഗുണമേന്മ കൂടും. വിദ്യാഭ്യാസം രസകരമായ അനുഭവമായിത്തീരുവാനും പഠനയാത്ര ഉപകരിക്കുമെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു.
