എടവക : എടവക ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞപ്പിത്ത ഭീഷണി നേരിടുന്ന സാഹചര്യത്തിൽ ജലവിതരണ വകുപ്പിന്റെ പൈപ്പ് ലൈനുകൾ സ്ഥാപിച്ച് ശുദ്ധമായ കുടിവെള്ളം വിതരണം ചെയ്യണമെന്ന് എസ്.ഡി.പി.ഐ എടവക പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. മഞ്ഞപ്പിത്ത രോഗം കൂടുതൽ ആളുകളിലേക്ക് ദിവസേന പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിൽ. അധികൃതർ പ്രദേശവാസികൾക്ക് ആവശ്യമായ ശുദ്ധജല വിതരണം നടത്തണം.നിലവിൽ ടാങ്കറുകളിൽ എത്തിച്ച് വിതരണം നടത്തുന്ന വെള്ളം പ്രദേശവാസികൾക്ക് അടിസ്ഥാന ആവശ്യങ്ങൾക്കും മറ്റും തികയാത്ത സാഹചര്യമാണ്.അതിനാൽ പൈപ്പ് ലൈനുകൾ അടിയന്തരമായി സ്ഥാപിച്ച് എത്രയും പെട്ടെന്ന് ഇതിന് പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ എസ്ഡിപിഐ പഞ്ചായത്ത് പ്രസിഡന്റ് കരീം കെ, സെക്രട്ടറി അബ്ദുൽ ഷുക്കൂർ ടി, ജോയിന്റ് സെക്രട്ടറി മുഹമ്മദ്,എന്നിവർ സംസാരിച്ചു.
