തൊണ്ടർനാട് തൊട്ടത്തിന് തീ പിടിച്ചു

തൊണ്ടർനാട്: തൊണ്ടർനാട് പഞ്ചായത്തിലെ ഇണ്ടേരിക്കുന്നു അയണികാടൻ രാജേഷിൻ്റെ തൊട്ടത്തിന് തീ പിടിച്ചു. മാനന്തവാടി അഗ്ന‌ിരക്ഷ സേനയുടെ ഒരു യൂണിറ്റ് സ്ഥലത്ത് എത്തി തീ കെടുത്തി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീ‌സർ കുഞ്ഞിരാമൻ.ഇ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷംനാദ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വിശാൽ അഗസ്റ്റിൻ, മനു അഗസ്റ്റിൻ, ആസിഫ് ഇ കെ, ജിതിൻ, ബിനീഷ് ബേബി എന്നിവർ ചേർന്നാണ് തീ അണച്ചത്.

Leave a Reply

Your email address will not be published. Required fields are marked *