കൽപ്പറ്റ : സൗഹൃദ തേയില കർഷക സംഘം വടുവഞ്ചാൽ ടീ ബോർഡിന്റെ സഹായത്തോടെ തേയില കർഷകർക്ക് ആവശ്യമായ വിവിധ കാർഷികോപകരണങ്ങൾ ടീ ബോർഡ് മെമ്പർ ശിവദാസൻ മാസ്റ്റർ വിതരണം ചെയ്തു. യോഗത്തിൽ സംഘം പ്രസിഡന്റ് പി എം മാത്യു അധ്യക്ഷനായിരുന്നു. യോഗത്തിൽ ടീ ബോർഡ് ഡെവലപ്പ്മെന്റ് ഓഫീസർ അനുപം, പി യു സജി, സംഘം വൈസ് പ്രസിഡന്റ് എലിസ, കെ ജി പ്രഭ എന്നിവർ സംസാരിച്ചു. സംഘം സെക്രട്ടറി സജി മാത്യു സ്വാഗതവും ട്രഷറർ സജി മാത്യു നന്ദിയും പറഞ്ഞു.
ടി ബോർഡ് കാർഷിക യന്ത്രോപകരണങ്ങൾ വിതരണം ചെയ്തു.
