ദ്വാരക സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്-ൽ എൻ.സി.സി. നേവൽ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

ദ്വാരക: സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്-ൽ എൻ.സി.സി നേവൽ യൂണിറ്റ് ഉദ്ഘാടനം 9 (കെ) നേവൽ എൻ.സി.സി കമാൻഡിംഗ് ഓഫീസർ കമാണ്ടർ മാത്യു പി. മാത്യു നിർവഹിച്ചു. ചടങ്ങിൽ സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ് മാനേജർ റവ. ഫാദർ സന്തോഷ് തെക്കേയിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഡോ. ഷൈമ ടി. ബെന്നി സ്വാഗതവും വൈസ് പ്രിൻസിപ്പാൾ ശ്രീമതി ബിജി എം. അബ്രാഹം നന്ദിയും പ്രകാശിപ്പിച്ചു. നിലവിൽ എൻ.എസ്.എസ്, സ്കൗട്ട്, ഗൈഡ്സ് യൂണിറ്റുകൾ ഉള്ള സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്-ന് ഒരു പൊൻതൂവൽ കൂടിയാണ് പുതിയ എൻ.സി.സി. നേവൽ യൂണിറ്റ്. ചടങ്ങിൽ എടവക ഗ്രാമപഞ്ചായത്ത് അംഗം ശ്രീ. വൽസൻ എം. പി. , റവ. ഫാദർ സെബാസ്റ്റ്യൻ പി. ജെ, പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീ. ശശിധരൻ , എം.പി.ടി.എ പ്രസിഡണ്ട് ശ്രീമതി രതിക, സ്റ്റാഫ് സെക്രട്ടറി ശ്രീമതി ആൽഫിമോൾ മാത്യു എന്നിവർ ആശംസകൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *