സുരക്ഷാ സംവിധാനങ്ങളില്ലാതെ ഗ്യാസ് സിലിണ്ടറുകള്‍ കയറ്റിയിറക്കുന്നതായി പരാതി.

ബത്തേരി: മതിയായ സുരക്ഷാസംവിധാനങ്ങള്‍ ഇല്ലാതെ തുറസായ സ്ഥലത്ത് വാണിജ്യ വാതക സിലിണ്ടറുകള്‍ വാഹനങ്ങളില്‍ കയറ്റിയിറക്കുന്നത് ഭീഷണിയാകുന്നുവെന്ന പരാതി. ബത്തേരി പട്ടരുപടിയിലെ കുടുംബങ്ങളാണ് പരാതിയും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ബത്തേരി പാട്ടവയല്‍ റോഡരികില്‍ നൂറുകണക്കിന് കുടുംബങ്ങളും വിദ്യാഭ്യാസ സ്ഥാപനവും ആരാധാനായലവുമുള്ള സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള തുറസായ സ്ഥലത്ത്് വാണിജ്യവാതക സിലിണ്ടറുകള്‍ എത്തിച്ച് കയറ്റിയിറക്കുന്നത്. ചുറ്റും ഗ്രീന്‍നെറ്റ് കെട്ടിമറച്ച ഭൂമിയില്‍ വലിയ വാഹനത്തില്‍ എത്തിക്കുന്ന വാണിജ്യ അടിസ്ഥാനത്തിലുള്ള വാതക സിലിണ്ടുറുകള്‍ മറ്റ് വാഹനങ്ങളിലേക്ക് കയറ്റി ഇവിടെനിന്ന് കൊണ്ടുപോകുകയാണ് പതിവ്. രാത്രികാലങ്ങളിലും പുലര്‍ച്ചെയുമായാണ് വാതകം നിറച്ച സിലിണ്ടറുകള്‍ എത്തിച്ച് മാറ്റികയറ്റുന്നത്. പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയായിരിക്കുന്ന ഈ പ്രവര്‍ത്തനത്തെക്കുറിച്ച് അന്വേഷണം നടത്തി തങ്ങള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുവാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *