എംഡിഎംഎയും, ഒരു പാക്കറ്റ് ഹാൻസും പിടികൂടി

പനമരം: ഹാൻസ് കടത്തുന്നതായി ലഭിച്ച സൂചനയെ തുടർന്ന് പനമരം പോലീസ് നടത്തിയ വാഹന പരിശോധനയിൽ യുവാവിൽ നിന്നും 2.587 ഗ്രാം എംഡിഎംഎ യും, ഒരു പാക്കറ്റ് ഹാൻസും പിടികൂടി. തോണിച്ചാൽ പയിങ്ങാട്ടിരി പള്ളിക്കണ്ടി വീട്ടിൽ അജ്മൽ (27) നെയാണ് പനമരം പോലീസ് പിടികൂടിയത്. മയക്കുമരുന്ന് കടത്തുന്നതിനായി പ്രതി ഉപയോഗിച്ച കെ എൽ 10 കെ 7661 നമ്പർ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്ക് എംഡിഎംഎ നൽകിയത് താമരശ്ശേരി സ്വദേശിയാണെന്ന് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിനെ കുറിച്ചും പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *