പരിസ്ഥിതി സെമിനാർ 21 ന് , കെ.എൻ.എഖാദർ എക്സ് എം.എൽ.എ ഉദ്ഘാടനം ചെയ്യും

മാനന്തവാടി: ലീഗ് ഫോർ എൻവി യോൺമെന്റൽ പ്രൊട്ടക്ഷൻ വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏപ്രിൽ 21 ന് കൊയിലേരി Clay Club ൽ വെച്ച് ജില്ല പരിസ്ഥി സെമിനാർ നടത്തും. മാർച്ച് 22ലോക ജലദിനത്തിൽ ആരംഭിച്ച
ജല ജാഗ്രത കാമ്പയിനാണ് ഭൗമദിനത്തോടെ സമാപിക്കുന്നത്. പരിപാടി എൽ.ഇ.പി സംസ്ഥാന പ്രസിഡന്റ് കെ.എൻ.എ ഖാദർ Ex MLA ഉദ്ഘാടനം ചെയ്യും.
പരിസ്ഥിതി വിഷയങ്ങൾ ജനകീയ ചർച്ചയാക്കി മാറ്റുന്നതിന്റെ ഭാഗമായി പ്രസംഗം, ഉപന്യാസം, റീൽസ് മൽസരങ്ങളും കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗം പ്രൊഫസർ Dr ആബിദ ഫാറൂഖിയുടെ നേതൃത്വത്തിൽ വെബിനാറും സംഘടിപ്പിച്ചു. സമാപന സമ്മേളനം കെ.കെ.അഹമ്മത് ഹാജി ഉദ്ഘാടനം ചെയ്യും.

സെമിനാറിൽ എൽ. ഇ.പി സംസ്ഥാന ജനറൽ സെക്രട്ടറി സലീം കുരു വമ്പലം വിഷയാവതരണം നടത്തും.
വയനാടിന്റെ പരിസരവർത്തമാനം എന്ന വിഷയത്തിൽ പ്രകൃതി സംരക്ഷണ സമിതി ജില്ല പ്രസിഡന്റ് എൻ ബാദുഷ സംവദിക്കും.
നെറ്റ് സീറൊ സങ്കല്പo
ബിപിൻ കെ. അഗസ്റ്റ്യൻ അവതരിപ്പിക്കും .
പരിസ്ഥിയുടെ രാഷ്ട്രീയം എന്ന വിഷയത്തിൽ ടി.മുഹമ്മതും , പരിസ്ഥിതി സംരക്ഷണം ഗ്രന്ഥാലയങ്ങളിലൂടെ എന്ന വിഷയം തോമസ് സേവ്യറും, കാലാവസ്ഥ വ്യതിയാനം ,പ്രശ്നങ്ങളും പരിഹാരവും എന്ന വിഷയത്തിൽ യഹ്യാ ഖാൻ തലക്കലും പരിസ്ഥിതി സംരക്ഷണം യുവതയുടെ പങ്ക് എന്ന വിഷയത്തിൽ എം.പി നവാസും ക്ലാസ് എടുക്കും.

ജല ബജറ്റ് മുഫീദ തസ്നിയും വിഭവ ബജറ്റ് റിനിഷ റഫീഖും അവതരിപ്പിക്കും.
പരിസ്ഥിതിയുടെ വിദ്യാർത്ഥി കാഴ്ച എന്ന വിഷയത്തിൽ നെഹ്‌ല ഫാത്തിമ, അസ്സ റൈഖ പ്രബന്ധമവതരിപ്പിക്കും.
റിൻഷ ഫാത്തിമ പരിസ്ഥിതി ക്വിസ് നടത്തും.
ആയിഷ സൻഹ ജലഗാനം ആലപിക്കും. ഫല
വൃക്ഷ തൈ വിതരണത്തിന്റെ ഉദ്ഘാടനം കെ.ബി നസീമ നിർവ്വഹിക്കും. അബു ഗൂഡ ലായി പ്രമേയാവതരണം നടത്തും.

പരിസ്ഥിതി ചർച്ചക്ക് മായൻ മുതിര, പ്രദീഷ് പഴശ്ശി, സ്വപ്ന ആന്റണി, ഫസൽ സി.എച്ച്,ടി. അവറാൻ, ദക്ഷിണ ദാമോദരൻ, അയ്യൂബ് മീനങ്ങാടി, നാസർ മേപ്പാടി നേതൃത്വം നൽകും. സമാപന സമ്മേളനത്തിൽ അബ്ദുറഹ്മാൻ അച്ചാരത്ത് അധ്യക്ഷത വഹിക്കും.
ഒരു വർഷത്തെ സംഘടനയുടെ പരിസ്ഥിതി പ്രവർത്തന രൂപരേഖ വിഹുസൈൻ അവതരിപ്പിക്കും.

യോഗത്തിൽ അബ്ദുറഹ്മാൻ അച്ചാരത്ത്. വി. ഹുസൈൻ,മുതിര മായൻ, അബു ഗൂഡലായി, ടി. അവറാൻ, അയ്യൂബ് മീനങ്ങാടി, നാസർ മേപ്പാടി, മുഫീദ തസ്നി, മുത്തലിബ് ദ്വാരക പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *