കണിയാമ്പറ്റ പഞ്ചായത്തിലെ തെരുവ് നായ ശല്യം ജനങ്ങൾ ഭീതിയിൽ: എംഎസ്എഫ്

കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ തെരുവ് നായകളുടെ ശല്യം മൂലം നാട്ടുകാരും പ്രദേശവാസികളും വിദ്യാർത്ഥികളും തികച്ചും ഭീതിയിലാണ്
അതി രാവിലെ മദ്രസയിൽ പോകുന്ന വിദ്യാർത്ഥികൾക്ക് വളരെ ഭയാനകരമായ ഒരവസ്ഥ തന്നെയാണ് നിലവിലുള്ളത്
തെരുവ് നായ ശല്യം വളരെ വലിയ ഭീഷണിയും ഭയവും സൃഷ്ടിക്കുന്നു
കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ രണ്ട് മദ്രസ വിദ്യാർത്ഥികളെയാണ് അതിമാരകമായ രീതിയിൽ തെരുവുനായ്ക്കൾ ആക്രമിച്ചത്

ഈ പ്രശ്നം ദൈനംദിനമായി വഷളായിത്തുടങ്ങുകയും,
കുട്ടികളിൽ നിന്നും മുതിർന്നവരിലേക്കും മുഴുവൻ സമൂഹത്തെയും ആശങ്കയിലാക്കുന്ന തരത്തിലേക്ക് കടക്കുകയാണ്
ഇത്തരത്തിലുള്ള അപകട സാധ്യതകൾ നിലനിൽക്കുമ്പോഴും, ബന്ധപ്പെട്ട അധികാരികൾ ഇതുവരെ ഫലപ്രദമായ ഇടപെടലുകൾ കൈക്കൊണ്ടിട്ടില്ല.

ഈ ഗുരുതര പ്രശ്നം ബന്ധപ്പെട്ടവർ പരിഹരിക്കാതെ തുടരുകയാണെങ്കിൽ, എം.എസ്.എഫ് അംഗങ്ങൾ വിഷയത്തെ ഉയർത്തിപ്പിടിച്ച്, പ്രതിഷേധ റാലികൾ സംഘടിപ്പിക്കുകയും, പഞ്ചായത്തിന് മുൻപിൽ പ്രതിഷേധ ധർണാസമരം നടത്തുന്നതിനും നേതൃത്വം നൽകേണ്ടിവരും

പൊതുജനങ്ങളുടെയും വിദ്യാർത്ഥികളുടെയും സുരക്ഷയും ശാന്തിയും ഉറപ്പാക്കുന്നതിന് തെരുവുനായ ശല്യം ഉടൻ പരിഹാരം കാണുന്നതിന് വേണ്ടി ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നാണ് എം എസ് എഫിന് ആവശ്യപ്പെടാനുള്ളത്

എംഎസ്എഫ്. കമ്പളക്കാട്. കമ്മിറ്റി

Leave a Reply

Your email address will not be published. Required fields are marked *