Headlines

മദീനത്തുന്നസീഹ ദശവാര്‍ഷിക സമ്മേളനത്തിന് തുടക്കം

മാനന്തവാടി : മദീനത്തുന്നസീഹ പത്താം വാര്‍ഷിക ബിരുദദാന സമ്മേളനത്തിന് തുടക്കമായി. പള്ളിക്കല്‍ വാദീനസീഹയില്‍ സയ്യിദ് അബൂബക്കര്‍ ചെറിയകോയ തങ്ങള്‍ പതാകഉയര്‍ത്തി. പി ഹസന്‍ മൗലവി ബാഖവി,സയ്യിദ് ഹാശിം തങ്ങള്‍, കെ എ സലാം ഫൈസി, ഇ മൊയ്തു, കെ പി അബ്ദുല്‍റഹ്മാന്‍ മാസ്റ്റര്‍, യു പി അലി ഫൈസി, ഉമര്‍സഖാഫി കല്ലിയോട്, ഹൈദര്‍സഖാഫി, റശീദ് അല്‍ഹസനി, എം മൊയ്തു ബാഖവി, ജമാല്‍ സഅദി പള്ളിക്കല്‍,സുലൈമാന്‍ സഅദി പങ്കെടുത്തു.പള്ളിക്കല്‍ മഖാം സിയാറത്തിന് ചെറിയകോയതങ്ങള്‍ നേതൃത്വം നല്‍കി. വൈകുന്നരം നടന്ന സ്റ്റുഡന്റ്‌സ് മീറ്റ് പി ഹസന്‍ മൗലവി ബാഖവി ഉദ്ഘാടനം ചെയ്തു. നാളെ ഉച്ചക്ക് 12ന് പൂര്‍വ്വ വിദ്യാര്‍ഥി സംഗമം നടക്കും. വൈകുന്നേരം നാലിന് സാംസ്‌കാരിക സമ്മേളനം ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഓര്‍ഫനേജ് കണ്‍ട്രോള്‍ബോര്‍ഡ് ചെയര്‍മാന്‍ എന്‍ അലിഅബ്ദുല്ല മുഖ്യ പ്രഭാഷണം നടത്തും.എ എന്‍ പ്രഭാകരന്‍, എന്‍ നിസാര്‍, ഇ ജെ ബാബു, ജസ്റ്റിന്‍ബേബി, ബ്രാന്‍ അഹ്മദ്കുട്ടി, ഇ കെ വിജയന്‍,ജുനൈദ് കൈപ്പാണി, കെ വി വിജോള്‍ പ്രസംഗിക്കും. ആറുമണിക്ക് ആരംഭിക്കുന്ന പൊതു സമ്മേളനം കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. മദീനത്തുന്നസീഹ ജനറല്‍ സെക്രട്ടറി പി ഹസന്‍ മൗലവി ബാഖവി അധ്യക്ഷത വഹിക്കും.സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ ബിരുദദാനം നിര്‍വഹിക്കും. കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, കെ കെ ഹുസൈന്‍ ബാഖവി, കെ സി അബൂബക്കര്‍ ഹസ്രത്ത്, അബ്ദുല്ല മുസ്ലിയാര്‍ തരുവണ, കെ ഒ അഹമ്മദ് കുട്ടി ബാഖവി, കുറ്റൂര്‍ അബ്ദുറഹ്മാന്‍ ഹാജി, കല്ലാച്ചി കുഞ്ഞബ്ദുല്ല ഹാജി, ഇബ്രാഹീം ഹാജി കാപ്പാട്, അബ്ദുന്നാസര്‍ ബത്തേരി, അല്‍ കറാമ അബ്ദുല്‍ ഗഫൂര്‍ ഹാജി ബത്തേരി പ്രസംഗിക്കും. 31 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *