അവധിക്കാല ബൈബിൾ സ്കൂളിന് തുടക്കമായി

ചീങ്ങേരി സെൻറ് മേരിസ് യാക്കോബായ സുറിയാനി പള്ളിയിൽ അവധിക്കാല ബൈബിൾ സ്കൂളിൻ്റെ ഉദ്ഘാടനം മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. ‘കർത്താവിൽ ആനന്ദിപ്പീൻ’ എന്ന വിഷയത്തെ അധികരിച്ചുകൊണ്ട് നടത്തപ്പെടുന്ന വെക്കേഷൻ ബൈബിൾ സ്കൂൾ, കുട്ടികളുടെ ബൗദ്ധികവും മാനസികമായ വളർച്ചയ്ക്ക് ഏറ്റവും ഉപകാരപ്രദമാണെന്നും ലഹരി പോലുള്ള വിപത്തിലേക്ക് മക്കൾ തിരിയാതിരിക്കാൻ ഇത്തരം ക്ലാസുകൾ അവരെ സഹായിക്കും എന്നും മെത്രാപ്പോലീത്ത ഓർമിപ്പിച്ചു. ഗാനങ്ങളിലൂടെയും കളികളിലൂടെയും രസകരമായ ക്ലാസുകളിലൂടെയും നല്ല മനുഷ്യരായി മാറാൻ വി.ബി.എസ് കുട്ടികളെ സഹായിക്കുന്നു.

ചീങ്ങേരി സെൻറ് മേരിസ് യാക്കോബായ സുറിയാനി പള്ളി വികാരി ഫാദർ എൽദോ മനയത്ത് അധ്യക്ഷത വഹിച്ചു. ട്രസ്റ്റി പീറ്റർ താണിയേലി മാലിൽ, എം.ജെ.എസ്.എസ് എ. സെക്രട്ടറി ടി വി സജീഷ്, ഇൻസ്പെക്ടർ ഷാജു ടി.ജി, സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ഷിജോ N വർഗീസ്, ക്യാമ്പ് ഡയറക്ടർ മെർലിൻ സിബിൻ, കെ പി ബേസിൽ , റോയ് ടി വി, ബേസിൽ V ജോസ്, റെജി K A എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *