ലോക പുസ്തക ദിനാചരണവും ക്ലാസിക് പുസ്തകങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു.

വെള്ളമുണ്ട: പബ്ലിക് ലൈബ്രറി വെള്ളമുണ്ടയിൽ ലോകപുസ്തക ദിനവും ക്ലാസിക് പുസ്തകങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു. ലൈബ്രറി വൈസ് പ്രസിഡണ്ട് കമർ ലൈല ടി.എം അധ്യക്ഷയായിരുന്നു. വയനാട് ജില്ലാ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. എഴുത്തുകാരി സഫുവയനാടിനെയും വായനക്കാരൻ കെ.എം മുഹമ്മദിനെയും ചടങ്ങിൽ ആദരിച്ചു വിഷ്യൽ ഇഫക്ടിന് തുടർച്ചയായി രണ്ടുതവണ സംസ്ഥാന അവാർഡ് നേടിയ സുമേഷ് ഗോപാലൻ പ്രത്യേക ക്ഷണിതാവായിരുന്നു. എം. മണികണ്ഠൻ,കെ.കെ സുരേഷ് എ.കെ.രമണി സരസമ്മ എം. ത്രേസ്യഎം.ജെ ബാബുരാജ് എൻ.കെ
എം.നാരായണൻ എന്നിവർ പ്രസംഗിച്ചു. എം. മോഹനകൃഷ്ണൻ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *