എന്റെ കേരളം’: എ.കെ 47 മുതല്‍ റിവോള്‍വര്‍ വരെ….!ശ്രദ്ധേയമായി പോലീസ് സ്റ്റാള്‍

കല്‍പ്പറ്റ: ഇവിടെ തോക്കുണ്ട്, ഗ്രനൈഡുണ്ട്, വയര്‍ലെസുണ്ട്, പോലീസ് ഡോഗുകളുണ്ട്, സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ അത്യാധുനിക സംവിധാനങ്ങളുണ്ട്, വനിതകള്‍ക്ക് സ്വയം പ്രതിരോധ പരിശീലനമുണ്ട്, ജനമൈത്രി പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള അവബോധമുണ്ട്. എസ്‌കെ.എം.ജെ ഹൈസ്‌കൂളില്‍ നടക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികത്തോടനുബന്ധിച്ചുള്ള ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയിലെ മേളയിലാണ് കേരളാ പോലീസിന്റെ സ്റ്റാള്‍ ശ്രദ്ധേയമാകുന്നത്. എ.കെ 47 മുതല്‍ റിവോള്‍വര്‍ വരെയുള്ള ആയുധങ്ങളുടെയും തിരകളുടെയും ശേഖരം ഇവിടെ ഒരുക്കിയിട്ടുണ്ട്. ആയുധങ്ങളെ കുറിച്ച് മനസിലാക്കാനും ഫോട്ടോയെടുക്കാനും വരെ ഇവിടെ അവസരമുണ്ട്. കൂടാതെ, ബോംബ് സ്‌ക്വാഡിന്റെയും ടെലി കമ്യൂണിക്കേഷന്റെയും പ്രവര്‍ത്തനങ്ങളും ഇവിടെ വെച്ച് മനസിലാക്കാം. സോഷ്യല്‍ പോലീസിങ്ങിന് കീഴിലുള്ള സ്റ്റുഡന്റ് പോലീസ് കാഡറ്റ്, ജനമൈത്രി, ഹോപ്പ്, ചിരി, തുണ, പോള്‍ ആപ്പ്, യോദ്ധാവ് തുടങ്ങിയ പദ്ധതികളെ കുറിച്ചും സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണവും ഇവിടെയുണ്ട്. വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വനിതകള്‍ക്കായി സ്വയം പ്രതിരോധ പരിശീലനങ്ങളും ഇവിടെ നല്‍കുന്നു. ജനമൈത്രി പോലീസിന്റെ വിവിധ പദ്ധതികളെ കുറിച്ചും നിയമങ്ങളെ കുറിച്ചുമുള്ള ബുക്ലെറ്റുകളും നോട്ടീസുകളും വിതരണം നടത്തുന്നു

 

Leave a Reply

Your email address will not be published. Required fields are marked *