എൻ.ജി ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റിന്റെ സ്ഥലമാറ്റം; പ്രതിഷേധ പ്രകടനം നടത്തി

കൽപറ്റ: എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.റ്റി ഷാജിയെ സർക്കാറിന്റെ 4ാം വാർഷികാഘോഷ പ്രെമോ വീഡിയോ സ്റ്റാറ്റസ് വച്ചില്ല എന്ന് ആരോ പിച്ച് സ്ഥലം മാറ്റിയ സംഭവത്തിൽ എൻ.ജി ഒ അസോസിയേഷൻ ജില്ലാ കമ്മറ്റി പ്രതിഷേധ ധർണ്ണ നടത്തി.സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക, 11-ാം ശമ്പളകമ്മിഷൻ കുടിശ്ശിക എന്നീ അടിസ്ഥാന ആവശ്യങ്ങൾ പോലും അനുവദിക്കാത്ത സാഹചര്യത്തിൽ സർക്കാറിന്റെ ധൂർത്തിനും അഴിമതിക്കുമെതിരെ വിട്ട് വീഴ്ചയില്ലാത്ത സമരങ്ങളും പ്രതിഷേധങ്ങളും തുടരുമെന്നും, സ്ഥലമാറ്റ ഭീകരതയെ ജനാധിപത്യ രീതിയിൽ പ്രതിരോധിക്കുമെന്നും നേതാക്കൾ പറഞ്ഞു.ജില്ലാ വൈസ് പ്രസിഡന്റ് ലൈജു ചാക്കോ അധ്യക്ഷത വഹിച്ചു, സിവിൽ സ്റ്റേഷൻ ബ്രാഞ്ച് പ്രസിഡന്റ് ബിജു ജോസഫ്. മാനന്തവാടി ബ്രാഞ്ച് പ്രസിഡന്റ് സിനീഷ് എന്നിവർ പ്രസംഗിച്ചു. വി.എസ് ശരത്, എം വി സതീഷ്, ടി.പരമേശ്വരൻ, വി.എഫ്.റോബിൻസൻ, നിഷാ പ്രസാദ്, പി.സി.എൽസി, ശിവൻ പുതുശേരി എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *